ബാര്‍ ലൈസന്‍സ് വിഷയം യുഡി‌എഫ് യോഗം ചര്‍ച്ച ചെയ്യില്ല

തിരുവനന്തപുരം| Harikrishnan| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (16:26 IST)

സംസ്‌ഥാനത്തെ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുഡിഫ്‌ യോഗം ചര്‍ച്ച ചെയ്യില്ല. കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്‌തതിനുശേഷം മാത്രമേ മുന്നണിയില്‍ വിഷയം ചര്‍ച്ച ചെയ്യുകയുള്ളൂയെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ ബാബു പറഞ്ഞു.

ഇന്ന്‌ ഉച്ചയ്‌ക്ക് ശേഷം കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരനുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
നിര്‍ദേശപ്രകാരമാണ്‌ ഇതെന്നും മന്ത്രി കെ ബാബു പറഞ്ഞു.

താനും സുധീരനും തമ്മില്‍ കണ്ടാല്‍ തീരുന്നതല്ല നിലവിലെ പ്രശ്‌നം. ബാര്‍ ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ നിയമപരമായി ബാധ്യതയുണ്ട്‌. ലൈസന്‍സ്‌ പുതുക്കരുതെന്ന്‌ ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :