മദ്യവില്‍പനശാലകളില്‍ ഉപഭോക്താക്കളെ കന്നുകാലികളെപ്പോലെ കാണുന്നു

കൊച്ചി| Biju| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (21:23 IST)
സംസ്ഥാനത്തെ ചില്ലറ മദ്യവില്‍പനശാലകളില്‍ കന്നുകാലികളെ പോലെയാണ്‌ ഉപഭോക്‌താക്കളെ കാണുന്നതെന്ന് ഹൈക്കോടതി. ഉപഭോക്‌താക്കള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ മദ്യവില്‍പനശാലകളില്‍ ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മദ്യവില്‍പനശാലകളിലെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മദ്യവില്‍പനശാലകളിലെ ക്യൂവില്‍ കന്നുകാലികള്‍ക്ക്‌ തുല്യമായാണ്‌ ഉപഭോക്‌താക്കള്‍ നില്‍ക്കുന്നത്‌. മദ്യനിരോധനം നടപ്പാക്കുന്നില്ല എങ്കില്‍ മദ്യവില്‍പനശാലകളില്‍ ഉപഭോക്‌താക്കള്‍ക്ക്‌ അര്‍ഹമായ സൗകര്യം ലഭിക്കേണ്ടതുണ്ട്. എന്തെല്ലാം സൌകര്യങ്ങള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിക്കാന്‍ നിയോഗിക്കുന്ന കമ്മീഷന്‍റെ തലപ്പത്ത് ജസ്റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍നായരെ നിയോഗിക്കുന്നതാണ് ഉചിതം - ഹൈക്കോടതി പറഞ്ഞു.

ഈ വിഷയത്തില്‍ സര്‍ക്കാരിനും ബിവറേജസ്‌ കോര്‍പ്പറേഷനും ഹൈക്കോടതി നോട്ടീസ്‌ അയച്ചു. ബിവറേജസ്‌ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഒരു ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :