ബസ് പരിശോധന : 44 ബസുകളുടെ സര്‍വീസ് തടഞ്ഞു

കോഴിക്കോട്| WEBDUNIA|
PRO
PRO
വാഹനവുമായി ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ പരിശോധനാ സമയത്ത് ഹാജരാക്കാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെ മോട്ടോര്‍ വാഹ വകുപ്പ് കര്‍ശന നടപടി തുടങ്ങി. ഇന്‍ഷുറന്‍സ് രേഖകളില്ലാത്ത 44 ബസുകളുടെ സര്‍വീസ് തടഞ്ഞു. യന്ത്രത്തകരാറുള്ള രണ്ട് ബസുകള്‍ക്ക് സ്റോപ് മെമ്മോ നല്‍കി. ടാക്സ് അടക്കാതെ ഓടിയ ബസ് പിടിച്ചെടുത്തു.

മതിയായ രേഖകളില്ലാത്ത 90 ബസുകളുടെ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍ നടപടികളാരംഭിച്ചു. ഇന്നലെ മാത്രം ആയിരം ബസുകള്‍ പരിശോധിച്ചു. തുടര്‍ന്നും പരിശോധ കര്‍ശമാക്കുമെന്ന് ആര്‍ടിഒ എംപി അജിത്കുമാര്‍ അറിയിച്ചു.

വാഹനത്തിന്റെ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്സ്, മലിനീകരണ നിയന്ത്രണ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പെര്‍മിറ്റ്, ടൈംഷീറ്റ്, ഫെയര്‍ സ്റേജ്, ടാക്സ് അടച്ച രശീത്, ഡ്രൈവറുടെയും കണ്ടക്റ്ററുടെയും ലൈസന്‍സുകള്‍ എന്നിവ ഹാജരാക്കാത്ത ബസുകള്‍ക്കെതിരെയാണ് പൊലീസ് സഹായത്തോടെ നടപടി തുടങ്ങിയത്.

താനൂര്‍ മുക്കോല, പെരിന്തല്‍മണ്ണ തേലക്കാട് എന്നിവിടങ്ങളില്‍ അപകടത്തില്‍പ്പെട്ട ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കിയത്. ആര്‍ടിഒ, ജോയന്റ് ആര്‍ടിഒ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടപ്പടിയിലും പരിസരത്തും പരിശോധന നടത്തി. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പരിശോധക്ക് വാഹത്തില്‍ സൂക്ഷിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു.

വാഹത്തിന്റെ കാര്യക്ഷത യഥാസമയം ഉറപ്പുവരുത്തണം. ടിക്കറ്റ് ല്‍കാത്ത കണ്ടക്റ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഒക്റ്റോബര്‍ മുതല്‍ ടിക്കറ്റ് ല്‍കാത്ത കണ്ടക്റ്റര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ആര്‍ടിഒ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ഒരു മാസത്തേക്കാണ് റദ്ദാക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :