100 വയസ്സുകഴിഞ്ഞ ജീവനക്കാര്‍ക്ക് ഇരട്ടിപെന്‍ഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിരമിച്ച ആള്‍ഇന്ത്യ സര്‍വീസ് ജീവനക്കാര്‍ക്ക് 100 വയസ്സുകഴിഞ്ഞാല്‍ ഇരട്ടി പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 80 വയസ്സുകഴിഞ്ഞാല്‍ ഇവര്‍ക്ക് പ്രതിമാസപെന്‍ഷന്‍ കൂടാതെ അധിക പെന്‍ഷനും ലഭിക്കും.

ഐഎഎസ്, ഐപിഎസ് തുടങ്ങിയ ആള്‍ ഇന്ത്യ സര്‍വീസുകളില്‍ അടക്കം 37 വിഭാഗങ്ങളില്‍ നിന്നും പിരിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഇതിനായി ആള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സ് കഴിഞ്ഞ മാസം ഭേദഗതി വരുത്തി.

80 വയസ്സ് കഴിഞ്ഞവര്‍ക്ക് 20 ശതമാനവും 85 വയസ്സ് കഴിഞ്ഞവര്‍ക്ക് 30 ശതമാനവും 90 കഴിഞ്ഞവര്‍ക്ക് 40 ശതമാനവും 95 കഴിഞ്ഞവര്‍ക്ക് 50 ശതമാനവും പെന്‍ഷന്‍ അധികമായി ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :