നെയ്‌റോബി വിമാനത്താവളത്തിലെ സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു

നെയ്‌റോബി| WEBDUNIA| Last Modified വെള്ളി, 9 ഓഗസ്റ്റ് 2013 (15:16 IST)
PRO
തീപ്പിടിത്തത്തെ തുടര്‍ന്ന് വന്‍നാശം നേരിട്ട കെനിയയിലെ നെയ്‌റോബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു.

തീപ്പിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ബുധനാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ ഇന്‍റര്‍നാഷണല്‍ അറൈവല്‍ സ്റ്റേഷന്‍ പൂര്‍ണമായി കത്തിയമര്‍ന്നു.

നഗരത്തിലെ ഫയര്‍ഫോഴ്സ് സംഘങ്ങളും സൈനികരും ചേര്‍ന്ന് ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലിനൊടുവിലാണ് തീ അണയ്ക്കാനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :