ഫ്ലൈ ബസ്‌ സര്‍വീസ്‌ ആരംഭിച്ചു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ഫ്ലൈ ബസ്‌ സര്‍വീസ്‌ ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൈസൂറിലേക്ക്‌ ആരംഭിച്ചു. അത്യാഡംബരത്തോടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരെ ഉദ്ദേശിച്ചാണ്‌ ഈ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ദിവസം രണ്ട്‌ സര്‍വീസുകളാണ് നടത്തുന്നത്.

ഫ്ലൈ ബസ്‌ സര്‍വീസിലൂടെ മൈസൂറില്‍ നാലുമണിക്കൂര്‍ കൊണ്ട്‌ എത്തും. ആയിരം രൂപയാണ്‌ നിരക്ക്‌. ഈ നിരക്കിനുള്ളില്‍ അത്യാവശ്യം സ്നാക്കും പാനീയങ്ങളും ലഭിക്കും. ടോയ്‌ലെറ്റ്‌ ഉള്‍പ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഫ്ലൈ ബസില്‍ എസി മള്‍ട്ടി ആക്സില്‍ കോച്ചില്‍ 70 ചാനലുകള്‍ വരെ ലഭിക്കുന്ന ടെലിവിഷന്‍, വൈഫൈയിലൂടെ വീഡിയോ, കെമിക്കല്‍ ടോയ്‌ലെറ്റ്‌, ജിപിഎസ്‌, ഭക്ഷണത്തിന്‌ പാന്‍ട്രി, ഏറ്റവും സുഖകരമായ സീറ്റുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക്‌ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‍ വെബ്സൈറ്റിലൂടെയും ട്രാവല്‍ ഏജന്റുമാരിലൂടെയും ഫ്ലൈ ബസ്‌ സര്‍വീസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :