ബസ് കുളത്തിലേക്ക് മറിഞ്ഞു; ഒരു മരണം

പട്ടാമ്പി| WEBDUNIA|
പട്ടാമ്പിയില്‍ സ്വകാര്യബസ് കുളത്തിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. 20 ഓളം പേര്‍ക്ക് പരുക്കേറ്റു. ചുണ്ടന്‍പറ്റ ഹൈസ്‌കൂളിന് സമീപത്തെ കുളത്തിലേക്കാണ് ബസ് മറിഞ്ഞത്.

കുളത്തില്‍ വീണ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പെരിന്തല്‍മണ്ണയില്‍ നിന്ന് പട്ടാമ്പിയിലേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :