പോളിംഗ് ബൂത്തില്‍ കണ്‍കെട്ട്; കൈപ്പത്തിക്ക് പകരം താമര!

പാലക്കാട്| WEBDUNIA|
പോളിംഗ് ബൂത്തില്‍ കണ്‍കെട്ട് വിദ്യ. വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ യു ഡി എഫിന്‍റെ കോളത്തില്‍ കൈപ്പത്തി ചിഹ്നത്തിന് പകരം താമര! പട്ടാമ്പി മണ്ഡലത്തിലെ വല്ലപ്പുഴ നൂറ്റിപ്പതിനെട്ടാം നമ്പര്‍ ബൂത്തിലാണ് സംഭവം.

വോട്ടിംഗ് യന്ത്രത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ കൈപ്പത്തിയ്ക്കു മുകളില്‍ ആരോ ചിഹ്നം പതിച്ചിരിക്കുകയാണ്. ഇതറിയാതെ മണിക്കൂറുകളോളം ഇവിടെ പോളിംഗ് നടന്നു. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി യു ഡി എഫ് രംഗത്തെത്തി.

ഇവിടെ റീ പോളിംഗ് വേണമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി സി പി മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെയൊരു ആവശ്യം സി പി എമ്മോ ബി ജെ പിയോ ഉന്നയിച്ചില്ല.

ഈ സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇവിടെ റീപോളിംഗ് ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ കമ്മീഷന്‍ വ്യാഴാഴ്ച തീരുമാനമെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :