പട്ടാമ്പിയിലും ചാലക്കുടിയിലും റീ‌പോളിംഗ്

പാലക്കാട്| WEBDUNIA|
PRO
PRO
പട്ടാമ്പി നിയോജക മണ്ഡലത്തിലെ നൂറ്റിപതിനെട്ടാം നമ്പര്‍ പോളിംഗ് ബൂത്തിലും ചാലക്കുടി മണ്ഡലത്തിലെ കുടപ്പുഴ എണ്‍പത്തിയെട്ടാം ബൂത്തിലും റീപോളിംഗ് നടത്തും. 16-നാണ് ഇവിടെ റീപോളിംഗ് നടത്തുക.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന്‍ മേല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പതിപ്പിച്ചതിനെ തുടര്‍ന്ന് പട്ടാമ്പിയില്‍ വോട്ടെടുപ്പ് തടസപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. റീപോളിംഗ് വേണമോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തത്.

പരിശോധനയ്ക്കിടെ 27 വോട്ട് കാണാതായതിനെ തുടര്‍ന്നാണ് കുടപ്പുഴയിലെ ബൂത്തില്‍ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :