ഫയിസും ചെന്നിത്തലയുമൊത്തുള്ള ചിത്രം പുറത്ത്; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സ്വര്‍ണകള്ളക്കടത്തുകാരന്‍ ഫയിസും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമൊത്തുള്ള ചിത്രം പുറത്ത്. കൈരളി പീപ്പിള്‍ ചാനലാണ് ചിത്രം പുറത്തുവിട്ടത്. ഇവര്‍ക്കൊപ്പം എം‌എം ഹസനും പ്രവാസി മലയാളിയുമുണ്ട്. അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ നടത്തിയ ഫയിസിന്റെ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് ഏതാനും ദിവസം മുമ്പ് അവകാശപ്പെട്ടിരുന്നു. പുതിയ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ ഫയിസ് ജയില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചെന്നിത്തലയും ഫയിസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണം. ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ആവശ്യപ്പെട്ടു. പത്തുവര്‍ഷത്തോളം നീളുന്ന ബന്ധമാണ് ചെന്നിത്തലയ്ക്ക് ഫയിസുമായുള്ളതെന്നാണ് ആരോപണം. ഗള്‍ഫില്‍ ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തിയപ്പോള്‍ ഫയിസിന്റെ ആതിഥ്യം സ്വീകരിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫയിസിന് പരിചയപ്പെടുത്തിയതും ചെന്നിത്തലയാണെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്താന്‍ ചുക്കാന്‍ പിടിച്ച ആളാണ് ഫയിസ്. ടിപി കേസ് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ പല പരിപാടികള്‍ക്കും പോകുമ്പോള്‍ ആളുകള്‍ കൂടെനിന്ന് ഫോട്ടോ എടുക്കാറുണ്ടെന്നും അത്തരത്തില്‍ എടുത്ത ചിത്രം ആകാമിതെന്നും ചെന്നിത്തല പ്രതികരിച്ചു.

ചിത്രത്തിന് കടപ്പാട്: കൈരളി പീപ്പിള്‍ ചാനല്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :