ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (10:09 IST)
PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം. റാഞ്ചി ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ കുറിച്ചാണ് അന്വേഷണം.
ആദായ നികുതി വകുപ്പിന്റെ റാഞ്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.അമ്രപാലി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ ശര്‍മ ധോണിക്ക് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.
അമ്രപാല്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മഹേന്ദ്ര സിംഗ് ധോണി. 2012 ധനകാര്യ വര്‍ഷത്തില്‍ നല്‍കിയ ചെക്ക് ഈ വര്‍ഷമാണ് പണമാക്കിയത്.