സ‌ലിം‌രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക്

കൊച്ചി| WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസുകളില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കളമശേരിയിലും കടകംപള്ളിയിലും തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ വിധി. ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സിബിഐക്ക് കൈമാറണം. സംസ്ഥാന വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോടതി സിബിഐ അന്വേഷണം അനിവാര്യമെന്നും നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സലിംരാജിന്റെയും ബന്ധു അബ്ദുള്‍ മജീദിന്റെയും പങ്ക് വ്യക്തമാക്കുന്നതായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :