ടിപി വധം: അന്വേഷണം നടത്തിയത് പാര്‍ട്ടിയെ സംരക്ഷിക്കാനെന്ന് എസ്ആര്‍പി

കൊച്ചി| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപി‌എം നടത്തിയ അന്വേഷണം പാര്‍ട്ടിയെ സംരക്ഷിക്കാനാണെന്നു പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടി അംഗങ്ങള്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടിയാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണം നടത്തിയത് ആരൊക്കെയാണ് എന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ നിലയിലും പാര്‍ട്ടി നടത്തിയ അന്വേഷണം പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി ബന്ധുക്കളും അംഗീകരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നയപരിപാടികള്‍ക്കു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന അന്വേഷണമാണു നടത്തിയത്. പൊളിറ്റ്ബ്യുറോ തലം വരെ ഉള്‍പ്പെട്ട അന്വേഷണമായിരുന്നു ഇത് എന്നും അദ്ദേഹം വിശദീകരിച്ചു.

വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയോടു യോജിച്ച നിലപാടു സ്വീകരിക്കുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വാഗ്ദാനം നല്‍കിയത് മൂലമാണെന്ന ആരോപണം രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്ന ആക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടക്കം തികയ്ക്കില്ലെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :