പെറ്റിക്കേസുകളില്‍ വര്‍ദ്ധന: മോട്ടോര്‍ വകുപ്പിന് നേട്ടം
തിരുവനന്തപുരം|
WEBDUNIA|
PRO
സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വിവിധ പരിശോധനകളിലൂടെ പെറ്റിക്കേസുകള്‍ വഴി കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 32.7 കോടി രൂപ ലഭിച്ചതായി റിപ്പോര്‍ട്ട്.
2013 ജനുവരി മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ മോട്ടോര്‍ വാഹന വകുപ്പിന് സീറ്റ് ബല്‍റ്റ് ധരിച്ചില്ല, ഹെല്‍മെറ്റ് ധരിച്ചില്ല എന്നീ ചില്ലറ കാരണങ്ങള്‍ കൊണ്ട് മാത്രമുള്ള പിഴയിനത്തില്‍ 3.2 കോടി രൂപ ലഭിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2.2 കോടി രൂപയായിരുന്നു.
എന്നാല്‍ 2012ല്‍ ഈയിനത്തിലെ മൊത്തം വരുമാനം 5.09 കോടിയായിരുന്നെങ്കില്‍ 2011 ല്‍ 3.35 കോടി രൂപയായിരുന്നു.
ഇതിനൊപ്പം 2013ലെ ആദ്യ ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളുടെ എണ്ണം 18000 നുമുകളിലായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17000 ഓളമായിരുന്നു.
അതുപോലെ 2013ലെ ആദ്യ ആറുമാസത്തില്‍ റോഡപകടങ്ങളില്‍ 2210 പേര്‍ മരിച്ചെങ്കില്‍ 2013 ലെ ഇതേ കാലയളവില്‍ 2154 പേരായിരുന്നു മരിച്ചത്.