മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ശക്തിയായി വായുപുറത്തേക്ക് വന്നത് കണ്ട് തീപ്പെട്ടി ഉരച്ചപ്പോള്‍ ആളിക്കത്തുകയായിരുന്നു. പൈപ്പുകള്‍ ഉപയോഗിച്ച് അടുപ്പിലേക്ക് ഗ്യാസ് എ ത്തിച്ച് പാചകാവശ്യത്തിന് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. നിരവധിപേരാണ് ഈ കാഴ്ച കാണാന്‍ ഇവിടെ എത്തിച്ചേരുന്നത്. വന്നവര്‍ക്കെല്ലാം തന്നെ കുഴല്‍ക്കിണറില്‍ നിന്ന് ലഭിച്ച പാചകവാതകം ഉപയോഗിച്ച് വീട്ടുകാര്‍ തയാറാക്കിയ ചായയും നല്‍കി.
പോലീസും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി. നേരത്തെ വീടിന് സമീപത്ത് പലയിടങ്ങളിലും വെള്ളത്തിനായി കിണര്‍ കുഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് ഇന്നലെ വീണ്ടും കുഴല്‍ക്കിണര്‍ ഇറക്കിയത്. നേരത്തെ ആലപ്പുഴ നഗരത്തിലും ഏതാനും വീടുകളിലും ഇതേ അനുഭവമുണ്ടായിരുന്നു.