ഗുരുവായൂര്‍ മണിക്കിണര്‍ വറ്റിക്കല്‍ വീണ്ടും പാതിവഴിയില്‍ മുടങ്ങി!
ഗുരുവായൂര്‍: |
WEBDUNIA|
PRO
പതിറ്റാണ്ടുകള്‍ മുന്‍പ് ഒരു തവണ മുടങ്ങിയ ഗുരുവായൂര്‍ മണിക്കിണറിലെ വെളളംവറ്റിക്കുന്നതിനുളള മോട്ടോര്‍സെറ്റ് കേടായതിനെ തുടര്‍ന്ന് വൃത്തിയാക്കല്‍ വീണ്ടും പാതിവഴിയില്‍ അവസാനിപ്പിച്ചു.
വൃത്തിയാക്കുന്ന നടപടി ഇത്തവണയെങ്കിലും പൂര്‍ത്തിയാക്കാമെന്നായിരുന്നു കരുതിയത്. അതേസമയം കിണറ്റിനകത്തുനിന്ന് ഇരുപതോളം ചെമ്പ് കുടങ്ങള്‍, കുട്ടകങ്ങള്‍, തുടങ്ങിയ കിട്ടി. സാളഗ്രാമങ്ങളും വിഗ്രഹങ്ങളും തിരികെ നിക്ഷേപിച്ചു.
രാവിലെ ക്ഷേത്രകവാടം അടച്ച ശേഷം പത്തരയോടെയാണ് ശുചീകരണ പ്രവൃത്തികള്‍ തുടങ്ങിയത്. പ്രാര്‍ത്ഥനാമന്ത്രന്‍ ചൊല്ലി നെയ്‌വിളക്ക് കത്തിച്ച് മണിക്കിണറിലേക്ക് ഇറക്കിയായിരുന്നു തുടക്കം. വെള്ളം വറ്റിക്കുന്നതിനായി തയ്യാറാക്കി വെച്ച മൂന്ന് കുതിരശക്‌തിയുള്ള പമ്പ് തുടക്കത്തിലേ പണിമുടക്കി.
ഇതോടെ കരുതലായി വെച്ചിരുന്ന 5 കുതിര ശക്‌തിയുളള മോട്ടോര്‍ ഉപയോഗിച്ചു. ഈ പമ്പുസെറ്റും ഇടയ്‌ക്ക് പണിമുടക്കിയതോടെ പൂര്‍ണ്ണമായി വെള്ളം വറ്റിച്ച് ചളി കോരാന്‍ കഴിയാത്ത അവസ്‌ഥയായി.
20 കീഴ്‌ശാന്തിമാര്‍ ചേര്‍ന്ന് മാറിമാറി കിണറിലിറങ്ങി ചളികോരിയെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. ഉച്ചയ്‌ക്ക് രണ്ടരയോടെ ശുചീകരണ പ്രവൃത്തി നിര്‍ത്തി. വെള്ളം വറ്റിക്കുന്നതിനോടൊപ്പം ചെളിവാരി കിണര്‍ ശുദ്ധീകരിക്കണമെന്നായിരുന്നു തീരുമാനം പക്ഷേ അതും പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാനായില്ല.