പുരസ്കാരപ്രഭയില്‍ പൃഥ്വിരാജ് ഗുരുവായൂര്‍ സന്ദര്‍ശിച്ചു

തൃശൂര്‍‍| WEBDUNIA|
PRO
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ നടന്‍ പൃഥ്വിരാജ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തി. ഭാര്യ സുപ്രിയയുമൊത്താണ് യംഗ് സൂപ്പര്‍സ്റ്റാര്‍ എത്തിയത്.

സൈബര്‍ ആക്രമണത്തിന്‍റെയും തന്‍റെ സിനിമകളുടെ തുടര്‍ച്ചയായ പരാജയത്തിന്‍റെയും കാലം അവസാനിച്ചതിന് ശേഷം ആദ്യമായാണ് പൃഥ്വിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം.

അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ സിനിമകളിലൂടെ തുടര്‍ച്ചയായി രണ്ട് ഹിറ്റുകള്‍ നല്‍കുകയും ഈ രണ്ട് സിനിമകള്‍ക്കും അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മലയാളികളുടെ ജനപ്രിയ താരങ്ങളുടെ പട്ടികയിലേക്ക് പൃഥ്വി തിരിച്ചെത്തുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് പൃഥ്വി ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തിയത്.

നാലമ്പലത്തിനകത്ത്‌ തെക്കേഭാഗത്ത്‌ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവച്ച ഗുരുവായൂരപ്പനെ പൃഥ്വിയും സുപ്രിയയും ദര്‍ശിച്ചു. ദേവസ്വം ചെയര്‍മാന്‍ യുവതാരത്തിന് ഉപഹാരം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :