നഗ്നതാ പ്രദര്‍ശനം പതിവാക്കിയ സീരിയല്‍ നടന്‍ പിടിയില്‍

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2013 (13:20 IST)
PRO
PRO
വനിതാ ഹോസ്റ്റലിനുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് സീരിയല്‍ നടന്‍ പിടിയില്‍. ശ്രീകാര്യം ഇലഞ്ഞിമൂട്ടില്‍ കുന്നുംപുറം വീട്ടില്‍ മണികണ്ഠന്‍(30) നാണ് പൊലീസ് പിടിയിലായത്‌. വനിതാ ഹോസ്റ്റലുകള്‍ക്ക് മുന്നില്‍ ഇയാളുടെ നഗ്നതാ പ്രദര്‍ശനം പതിവാണ്. ഇതേത്തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പ്ലാമൂട്‌, ചാരാച്ചിറയിലെ വനിതാ ഹോസ്റ്റലിന്‌ സമീപത്തെ മതിലിന്‌ മുകളില്‍ കയറി നിന്ന്‌ സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തിവരുന്ന ഇയാളെ പൊലീസ് തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. പതിവ്‌ പോലെ കഴിഞ്ഞ രാത്രിയിലും നഗ്നതാ പ്രദര്‍ശനത്തിനെത്തിയ യുവാവിനെ പൊലീസുകാര്‍ ഒളിച്ചിരുന്നു പിടികൂടുകയായിരുന്നു.

കഴിഞ്ഞവര്‍ഷം കാര്യവട്ടം ക്യാമ്പസിന്‌ സമീപത്തെ ഒരു വനിതാ ഹോസ്റ്റലിന്‌ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന്‌ ഇയാളെ ശ്രീകാര്യം പൊലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :