പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സ്വകാര്യ ബസിലെ ജീവനക്കാരന്‍ പൊലീസ് പിടിയിലായി. നഗരത്തിലെ പ്രസിദ്ധമായ ഒരു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാനിലെ സഹായിയായി പോയപ്പോള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട് ആളില്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി കൊല്ലം വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ സിസിലി കുമാരിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ മറ്റൊരു പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മാവനും മയ്യനാട്ടെ ഒരു ഡോക്‍ടറും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. ഇതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സിഐ ഷെറീഫ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.