പീഡനശ്രമത്തിനിടെ യുവതിയെ തോട്ടില്‍ മുക്കിക്കൊന്നു

കുലശേഖരം| WEBDUNIA|
PRO
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുലശേഖരത്ത് യുവാവ് പീഡന ശ്രമത്തിനിടെ വീട്ടമ്മയെ മുക്കിക്കൊന്നതായി റിപ്പോര്‍ട്ട്. കുലശേഖരം കല്ലുവെട്ടാന്‍കുഴിയിലെ തോട്ടിലാണ്‌ മുക്കിക്കൊല നടന്നത്.

കല്ലുവെട്ടാന്‍കുഴിയില്‍ നാഗരാജന്‍ എന്നയാളുടെ ഭാര്യ വിജയ (42) തോട്ടില്‍ കുളിക്കുന്നതിനു പോയ സമയത്ത് എത്തിയ അയല്‍വാസിയായ മണികണ്ഠന്‍ എന്ന 28 കാരന്‍ പീഡന ശ്രമത്തിനിടെ മുക്കിക്കൊന്നു എന്നാണു പൊലീസ് പറയുന്നത്.

സംഭവ സമയത്ത് മണികണ്ഠന്‍ മദ്യലഹരിയിലായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. മരിച്ച സ്ത്രീയ്ക്ക് ഒരു മകനുണ്ട്. പ്രതിയെ കുലശേഖരം പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :