മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മ അറസ്റ്റില്‍

മാവേലിക്കര| WEBDUNIA|
PRO
സ്വന്തം മകളെ പീഡിപ്പിക്കാന്‍ സഹപ്രവര്‍ത്തകന് കൂട്ടുനിന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര പൊലീസാണ്‌ ശ്രീലതയെന്ന 47കാരിയെ അറസ്റ്റ് ചെയ്തത്.

ശ്രീലതയ്ക്കൊപ്പം കൊച്ചാലുമ്മൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തഴക്കര പൈനും‍മൂട് പുത്തന്‍പുരയില്‍ കാര്‍ത്തികേയന്‍ എന്ന 51കാരനാണു പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശ്രീലതയുടെ ഭര്‍ത്താവ് വിദേശത്താണ്‌. പലപ്പോഴും കാര്‍ത്തികേയന്‍ സാമ്പത്തികമായി ശ്രീലതയെ സഹായിച്ചിരുന്നു. ഈ സഹായം മുതലെടുത്ത് കാര്‍ത്തികേയന്‍ പെണ്‍കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി. പിന്നീട് മാതാവിന്‍റെ സഹായത്തോടെ കാര്‍ത്തികേയന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :