പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ പൊലീസ് പിടിയിലായി. കൂവളശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന പാറശാല സ്വദേശി ജയന്‍ എന്ന 29 കാരനാണു പിടിയിലായത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പിതാവ് നാലു വര്‍ഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചു കടന്നുകളഞ്ഞിരുന്നു. അതിനു ശേഷം പിതാവിന്റെ സുഹൃത്തായ ജയന്‍ മാതാവിനൊപ്പം താമസിക്കുകയായിരുന്നു. പല അവസരങ്ങളിലും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ജയന്‍ ശ്രമിച്ചിരുന്നതായി പൊലീസിനു നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.
സ്കൂളില്‍ അദ്ധ്യാപികമാര്‍ നടത്തിയ കൌണ്‍സിലിംഗിലാണ് പീഡന ശ്രമം വെളിപ്പെട്ടത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈഫ് പ്രവര്‍ത്തകരെ അറിയിക്കുകയും പിന്നീട് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയുമാണുണ്ടായത്.