ചീഫ് സെക്രട്ടറിയായിരുന്ന എസ് പത്മകുമാര്‍ പാമൊലിന്‍ ഇറക്കുമതിയില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും കണ്ണന്താനം വ്യക്തമാക്കി.
സിവില്‍ സര്‍വീസ് രാജിവെച്ച് ഇടതുപക്ഷത്തിലൂടെ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച അല്‍ഫോണ്‍സ് കണ്ണന്താനം ഇപ്പോള്‍ ബി ജെ പി നിര്‍വാഹക സമിതി അംഗമാണ്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായിട്ടായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം ജയിച്ചത്. ഇത്തവണ പൂഞ്ഞാറില്‍ ഇടതുമുന്നണി കണ്ണന്താനത്തിന് സീറ്റ് നല്‍കിയിരുന്നെങ്കിലും അത് അദ്ദേഹം നിഷേധിക്കുകയായിരുന്നു.