2ജി: അരുണ്‍ ഷൂറിയെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ഞായര്‍, 13 ഫെബ്രുവരി 2011 (17:00 IST)
PRO
PRO
2ജി സ്പെക്‍ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി അരുണ്‍ഷൂറി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ഈ മാസം 21ന് ഹാജരാകാനാണ് ബി ജെ പി നേതാവായ ഷൂറിയോടു ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ ഡി എ മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്നു ഷൂറി.

പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്, ബി ജെ പി നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി എന്നിവരെ അഴിമതി നടന്ന കാര്യം താന്‍ അറിയിച്ചിരുന്നുവെന്ന് ഷൂറി പറഞ്ഞിരുന്നു. തന്റെ പക്കലുള്ള ചില രേഖകള്‍ സി ബി ഐക്കു കൈമാറുമെന്ന് ഷൂറി വ്യക്തമാക്കിയിട്ടുണ്ട്. എ ഐ എ ഡി എം കെ മാത്രമാണ് ഇപ്പോള്‍ 2ജി സ്പെക്‍ട്രം അഴിമതിക്ക് പിന്നാലെയുള്ളതെന്നും ഷൂറി പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാ‍ര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്‍ ഡി എ ഭരണകാലത്ത് ടെലികോം മന്ത്രാലയം സ്വീകരിച്ച നിലപാടുകളാണ് അഴിമതിയിലേക്ക് വഴിതെളിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2001-2007 കാലയളവില്‍ എന്‍ ഡി എ, യു പി എ സര്‍ക്കാരുകള്‍ നല്‍കിയ എല്ലാ ലൈസന്‍സുകളും പരിശോധിക്കണമെന്ന് സുപ്രീം കോടതിയും സി ബി ഐക്കു നിര്‍ദേശം നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :