കൊല്ലം|
rahul balan|
Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (14:02 IST)
കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടേയും നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. എന്നാല്‍ മരിച്ചവരില്‍ 78 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
അതേസമയം, പരുക്കേറ്റവര്‍ക്ക് എല്ലാ ഗ്രൂപ്പുകളിലും ഉള്ള രക്തം ആവശ്യമുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം