വെടിക്കെട്ട് നടത്തിയത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ

ക്ഷേത്രത്തില്‍ 86 ലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

കൊല്ലം, വെടിക്കെട്ട്, അപകടം, മരണം kollam, fire, accident, death
കൊല്ലം| സജിത്ത്| Last Updated: ഞായര്‍, 10 ഏപ്രില്‍ 2016 (10:13 IST)
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടിക്കെട്ടു നടക്കുന്ന സ്ഥലമാണ് പുറ്റിങ്ങൽ ദേവീക്ഷേത്രം. ക്ഷേത്രത്തില്‍ 86 ലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ദേവസ്വം ഭാരവാഹികള്‍ വെടിക്കെട്ട് നടത്തുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ശേഷം തള്ളിയിരുന്നു. ഇതിന് ഇളവ് അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല. ഇതേത്തുടർന്ന് വിലക്ക് ലംഘിച്ചാണ് ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്നു ശേഖരിച്ചത്.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലർച്ചെ മൂന്നരയോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് അവസാനിപ്പിക്കണമെന്ന് ഉൽസവക്കമ്മിറ്റി ഭാരവാഹികളോട് നിർദേശിച്ചു. അവർ വെടിക്കെട്ട് കരാറുകാർക്ക് വെടിക്കെട്ടു നിർത്താൻ നിർദേശം കൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്.

സാധാരണ വെട്ടിക്കെട്ടല്ല, മത്സര കമ്പക്കെട്ടാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അപകട സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വെടിക്കെട്ട് അനുമതി നിഷേധിച്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് ഇവിടെ വെടിക്കെട്ട് നടത്തിയത്. അതുകൊണ്ട് തന്നെ കര്‍ശന നിയമ നടപടികളിലേക്കാണ് അധികൃതര്‍ നീങ്ങുന്നത്.

വെട്ടിക്കെട്ടിനായി ശേഖരിച്ചിരുന്ന സാമഗ്രികളുടെ തൊണ്ണൂറു ശതമാനവും ദുരന്തത്തിനു മുൻപുതന്നെ കത്തിച്ചിരുന്നു. മാത്രമല്ല, വെടിക്കെട്ട് കാണാനെത്തിയവരിൽ നല്ലൊരു ശതമാനവും പുലർച്ചയോടെ മടങ്ങുകയും ചെയ്തിരുന്നു. അല്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും ഏറുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷഹറാസ് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് ...

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി
2023 ഏപ്രില്‍ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം പിന്നിടുമ്പോള്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ...