പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം കേന്ദ്രധനസഹായം

കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍പ്പെട്ട ആളുകളുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം നല്‍കും. കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയുടെ കൂ

കൊല്ലം, പരവൂര്‍, തിരുവനന്തപുരം, നരേന്ദ്ര മോദി Kollam, Paravoor, Thiruvanthapuram, Narendra Modi
കൊല്ലം| rahul balan| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (12:08 IST)
കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍പ്പെട്ട ആളുകളുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം നല്‍കും. കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയുടെ കൂടെ ഡോക്ടര്‍‌മാരുടെ ഒരു സംഘവും പുറപ്പെടും.

മരിച്ചവരിലേറെയും കൊല്ലം, ചിറയിന്‍കീഴ്, ചടയമംഗലം എന്നീ പ്രദേശങ്ങളിലെ ആളുകളാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു. മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് സൂചനകള്‍.

ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്കും ധനസഹായം നല്‍കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രത്തിന്റെ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :