ഹൃദയ ഭേദകമായ കാഴ്ച; ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍; ഗുരുതര പരുക്കുകളോടെ 300ലേറെ പേര്‍

പരവൂരിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍പ്പെട്ടവരുടെ ചിന്നിച്ചിതറിയ ശരീരങ്ങളായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് എത്തിയത്. പിന്നീട് ഹൃദയ ഭേദകമായ കാഴ്ചയാണ് ആശുപത്രിയില്‍ കണ്ടത്. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റവരാല്‍ ആശുപത്രി നിമിഷ നേരംകൊണ്ട

കൊല്ലം, പരവൂര്‍, തിരുവനന്തപുരം, നരേന്ദ്ര മോദി Kollam, Paravoor, Thiruvanthapuram, Narendra Modi
കൊല്ലം| rahul balan| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (11:49 IST)
പരവൂരിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍പ്പെട്ടവരുടെ ചിന്നിച്ചിതറിയ ശരീരങ്ങളായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് എത്തിയത്. പിന്നീട് ഹൃദയ ഭേദകമായ കാഴ്ചയാണ് ആശുപത്രിയില്‍ കണ്ടത്. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റവരാല്‍ ആശുപത്രി നിമിഷ നേരംകൊണ്ട് നിറഞ്ഞു. അത്യാഹിത വിഭാഗം പൂർണസജ്ജരായി നിലയുറപ്പിച്ചിരുന്നതിനാല്‍ പരമാവധി പേര്‍ക്ക് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞു. അഞ്ചുമണിയോടെയാണ് പരുക്കേറ്റവരെയുംകൊണ്ട് ആംബുലൻസുകൾ മെഡിക്കൽ കോളേജിലേക്ക് എത്തിത്തുടങ്ങിയത്.

അപകട വിവരം അറിഞ്ഞയുടന്‍ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ആശുപത്രിയിലേക്ക് വളിച്ചുവരുത്തി. ആശുപത്രിയിലെ ഒൻപതാം വാർഡ് അപകടത്തിൽ പരിക്കേറ്റവർക്ക് മാത്രമായി സജ്ജമാക്കി. അതേസമയം, അപകടത്തില്‍ മാരകമായി പൊള്ളലേറ്റവർക്ക് പ്രത്യേക ചികിൽസാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 50ഓളം ഡോക്ടർമാരാണ് വിവിധ ആശുപത്രികളില്‍ ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :