യുവതിയുടെ വൃക്ക മോഷ്ടിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രസവത്തിനെത്തിയ യുവതിയുടെ വൃക്ക ആശുപത്രി അധികൃതര്‍ മോഷ്ടിച്ചു. ഡല്‍ഹിയിലെ ലോക്‌ നായക്‌ ആശുപത്രിയിലെത്തിയ സുമന്‍ ഗുപ്തയെന്ന യുവതിയുടെ വൃക്കളില്‍ ഒന്ന് ആശുപത്രി അധികൃതര്‍ സമ്മതമില്ലാതെ എടുത്തുവെന്നാണ് പരാതി. മൂന്ന് വര്‍ഷം മുമ്പ് പ്രസവത്തിനായി എത്തിയ യുവതിയെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് സിസേറിയന് വിധേയമാക്കിയിരുന്നു.

തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ യുവതിക്ക് വിട്ടു മാറാത്ത വയറുവേദനയെ തുടര്‍ന്ന് മറ്റോരു ഡോക്ടറെ സമീപിച്ചപ്പോളാണ് ആശുപത്രി അധികൃതരുടെ ക്രൂരകൃത്യം അറിഞ്ഞത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ താമസക്കാരിയായ സുമന്‍ ഗുപ്തയും ബന്ധുക്കളും ആശുപത്രിക്കെതിരെ കേസ്‌ കൊടുത്തിരിക്കുകയാണ്‌.

സിസേറിയനില്‍ കുഞ്ഞ് നഷ്ടപ്പെട്ട സുമന് വയറുവേദന മാറാത്തതിനെ തുടര്‍ന്ന് അടിവയറിന്റെ സി ടി സ്കാന്‍ എടുത്തുനോക്കണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സ്കാന്‍ റിസള്‍ട്ടില്‍ സുമന്റെ വലതു വൃക്ക കാണാനില്ലായിരുന്നു. സ്കാന്‍ റിസള്‍ട്ടുമായി ലോക്‌ നായക്‌ ആശുപത്രിയിലെത്തിയെങ്കിലും സുമന്റെയും ബന്ധുക്കളുടെയും പരാതി കേള്‍ക്കാന്‍ പോലും ആശുപത്രിക്കാര്‍ തയ്യാറായില്ല.

ലോക്‌ നായക്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വൃക്ക മോഷ്ടിച്ചുവെന്ന്‌ കാണിച്ച്‌ തീസ്‌ ഹസാരി കോടതിയില്‍ സുമന്‍ പരാതി നല്‍കിയിരിക്കുകയാണ്. കേസിനെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കോടതി പോലീസിന് നിര്‍ദേശം നള്‍ക്കുകയും ആശുപത്രി അധികൃതര്‍ക്കു നോട്ടീസയ്ക്കികയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :