ബാംഗ്ലൂരില്‍ മോഷണം പോയത് എസ്ബിഐയുടെ എടി‌എം മെഷീന്‍!

ബാംഗ്ലൂര്‍| WEBDUNIA|
PRO
ബാംഗ്ലൂരില്‍ മോഷ്ടാക്കള്‍ എടിഎം മെഷീന്‍ മോഷ്ടിച്ചു. എടി‌എം മെഷീനുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുന്നതിനും പകരം മോഷ്ടാക്കള്‍ മെഷീന്‍തന്നെ മോഷ്ടിക്കുകയായിരുന്നു. ഏകദേശം 15 ലക്ഷം രൂപ വരെ എടിഎമ്മിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

ജൂണ്‍ 15ന് എടിഎമ്മില്‍ 1000, 500, 100 നോട്ടുകളായി 20 ലക്ഷം നിക്ഷേപിച്ചിരുന്നുവെന്ന് ബാങ്ക് മാനേജര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആറംഗ സംഘമാണ് മോഷണം നടത്തിയത്. വയറുകള്‍ മുറിച്ചുമാറ്റുന്നതിന് മുമ്പ് എടിഎമ്മിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.

പൊലീസ് സംഘം രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് നഗരത്തിലെ പ്രധാന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ബാങ്ക് കെട്ടിടത്തിന് മുന്നിലുള്ള എ.ടി.എമ്മില്‍ യന്ത്രം കാണാനില്ലെന്ന് വ്യക്തമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :