ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറ്റാടി മരങ്ങള്‍ മോഷണം പോയി

ഇടിഞ്ഞാര്‍| WEBDUNIA|
PRO
PRO
പാലോടിനടുത്തുള്ള ഇടിഞ്ഞാര്‍ വന മേഖലയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 120 ലേറെ കാറ്റാടി മരങ്ങള്‍ മുറിച്ചു കടത്തിയതായി റിപ്പോര്‍ട്ട്. തകര്‍ത്ത മഴ പെയ്യുന്നതിനിടെയാണു കാറ്റാടി മരങ്ങള്‍ മുറിച്ചു കടത്തിയതെന്ന് കരുതുന്നു.

ഈറ്റ വെട്ടാനെത്തിയ ആദിവാസികളാണു കാറ്റാടി മരം മുറിച്ചുമാറ്റിയ വിവരം ഫോറസ്റ്റ് അധികാരികളെ അറിയിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറ്റാടി മരങ്ങള്‍ക്കൊപ്പം ഇതിനടുത്തുള്ള നൂറോളം വിളഞ്ഞ മുളകളും മുറിച്ചു കടത്തിയിട്ടുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒന്നര ലക്ഷം രൂപാ വിലവരുന്ന ഈട്ടി തടികള്‍ വെട്ടിക്കടത്തിയതിന്‍റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ്‌ പുതിയ തടി വെട്ടിക്കടത്തല്‍ എന്ന് നാട്ടുകാരും പരാതി ഉന്നയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :