പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തില്‍ കേരളം രണ്ടാമത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
രാജ്യത്ത് പഞ്ചായത്തുകളുടെ പവര്‍ത്തനത്തില്‍ കേരളത്തിനു രണ്ടാം സ്ഥാനം. മഹരാഷ്ട്രക്കാണ് ഒന്നം സ്ഥാനം. മികച്ച ജില്ല പഞ്ചായത്തായി എറണാകുള്‍ത്തേയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

പഞ്ചായത്ത് രാജ് മന്ത്രാലയത്തിന് കീഴിലുള്ള രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന്‍ (ആര്‍ജിപി എസ്എ) നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിലയിരുത്തലിന് ശേഷമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പുരസ്കാരമായി രണ്ടരക്കോടി രൂപയാണ് സംസ്ഥാനത്തിന് പുരസ്‌കാരമായി ലഭിക്കുക. മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്ത എറണാകുളത്തിന് 50 ലക്ഷം രൂപയും ലഭിക്കും. നിലമ്പൂര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ വീതം ഇരുബ്ലോക്കുകള്‍ക്കും ലഭിക്കും.

മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, തൃശൂര്‍ ജില്ലയിലെ അടാട്ട്, കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട്, പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ എന്നീ ഗ്രാമപഞ്ചായത്തുകളും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. പുലാമന്തോളിനും അടാട്ടിനും പതിനൊന്നു ലക്ഷം വീതമാണ് സമ്മാനം ലഭിക്കുക. ജനസംഖ്യകൂടി മാനദണ്ഡമാക്കിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ പഞ്ചായത്തുകളുടെ എണ്ണം നിശ്ചയിച്ചത്.

പുലാമന്തോളും അടാട്ടും ഇത് രണ്ടാം തവണയാണ് പുരസ്‌കാരം നേടുന്നത്. പദ്ധതി രൂപവത്കരണം, നിര്‍വഹണം, പഞ്ചായത്ത് സമിതി, ഗ്രാമസഭകള്‍ എന്നിവയുടെ പ്രവര്‍ത്തനവും പങ്കാളിത്തവും, പെന്‍ഷന്‍ അടക്കമുള്ള സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യല്‍, കൈമാറിക്കിട്ടിയ സ്‌കൂള്‍, ആശുപത്രി തുടങ്ങിയവയുടെ പ്രവര്‍ത്തനം തുടങ്ങിതദ്ദേശസ്ഥാപനങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ആര്‍ജിപിഎസ്എ
പരിഗണിച്ചിരുന്നു.തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മെയ് അവസാനം വിതരണം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :