കേരളം കണ്ട ഏറ്റവും വലിയ അവസരവാദരാഷ്ട്രീയമാണ് വി എസിന്റേത്: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ സിപിഎം വിരുദ്ധ വികാരമാണുള്ളതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കേരളം കണ്ട ഏറ്റവും വലിയ അവസരവാദരാഷ്ട്രീയമാണ് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ നിലപാടുകളെന്ന് ചെന്നിത്തല പറഞ്ഞു. നിലപാടു മാറ്റത്തോടെ വിഎസ് ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യ കഥാപാത്രമായി. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പഴയ നിലപാടിലേയ്ക്കു തിരിച്ചുപോകുമോ എന്ന് വി എസ് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :