കാര്‍ വില വീണ്ടും കൂടും

കൊച്ചി| WEBDUNIA|
PRO
PRO
ഒരു മാസം മുമ്പ് കുറഞ്ഞ കാര്‍ വില ഏപ്രിലോടെ വീണ്ടും കൂടും. ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, റെനോ എന്നീ കാര്‍ കമ്പനികള്‍ വില കൂട്ടും. മാരുതി സുസുക്കി, ഹ്യുണ്ടായ്, ഫോര്‍ഡ് എന്നീ കമ്പനികളും വില വര്ധിപ്പിക്കാനൊരുങ്ങുകയാണ്. രണ്ട് ശതമാനം വരെയായിരിക്കും വര്‍ധിപ്പിക്കുക. ചെറു കാറുകള്‍ക്ക് 2,50010,000 രൂപയാകും ഉയരുക. എന്നാല്‍ ഇടത്തരം കാറുകള്ക്കും മുന്തിയ ഇനം കാറുകള്‍ക്കും കാര്യമായ വില വര്‍ധന ഉണ്ടാകും. ഇടത്തരം കാറുകള്‍ക്ക് 30,000 രൂപ വരെ വര്‍ധിക്കും.

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മിക്ക കാറുകളുടേയും വില കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വില ഉയര്‍ത്തിയിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും ഇറക്കുമതി ചെലവ് വര്‍ധിച്ചതുമാണ് ഇപ്പോള്‍ വിലവര്‍ധിപ്പിക്കാന്‍ കാരണമായി കാര്‍ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിന് പുറമേ കേരളത്തില് ഒറ്റത്തവണ നികുതി കൂട്ടുന്നത് സാധാരണക്കാരന്റെ കാര്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാവും. ഒരു ശതമാനം മുതല് രണ്ട് ശതമാനം വരെയാണ് ഒറ്റത്തവണ നികുതിയിലുണ്ടാകുന്ന വര്ധന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :