വിഎസിന്റെ നിലപാട് ഇടതുപക്ഷത്തിന് കരുത്താകുമെന്ന് പന്ന്യന്‍
തിരുവനന്തപുരം |
WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് കരുത്ത് പകരുമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുമുന്നണിയുടെ കേരളത്തിലെ നായകനാണ് വിഎസ്. ഈ ചുമതല അദ്ദേഹം നിര്‍വഹിക്കുന്നുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
തുടക്കം മുതല്‍ ടിപിയുടെ ഭാര്യ കെ കെ രമയ്‌ക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടി അനേഷിച്ചതിനെയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തതിനെയും അനുകൂലിച്ച് വിഎസ് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
'ടി.പി കേസില്‍ പാര്‍ട്ടിയ്‌ക്ക് പങ്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല' എന്നായിരുന്നു വി എസ് കേസിന്റെ തുടക്കത്തില്‍ നടത്തിയ പ്രതികരണം. എന്നാല്‍ , കെ സി രാമചന്ദ്രനെതിരെ നടപടിയെടുത്തതോടെ ടിപി വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് ഇതുമാത്രമാണെന്നും അതുകൊണ്ടുതന്നെ രാമചന്ദ്രനെതിരേ നടപടിയെടുത്തുവെന്നും പാര്‍ട്ടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് വിഎസ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കോടതി കുറ്റവിമുക്‌തനാക്കിയതാണെന്നും വിഎസ് വ്യക്‌തമാക്കിയിരുന്നു.