നൈജീരിയ മുതല്‍ കേരളം വരെ നീളുന്ന ഇ മെയില്‍ തട്ടിപ്പ്; വനിതാ ഡോക്ടറും മകനും അറസ്റ്റില്‍

കോട്ടയം| WEBDUNIA|
PRO
കോട്ടയം തിരുവാര്‍പ്പിലെ വാടകവീട്ടില്‍നിന്ന് വ്യാജ വിദേശകറന്‍സി ശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ടും വിദേശത്ത് ജോലി വാഗ്ദാനംനല്‍കി പണംതട്ടിയ കേസിലും ലേഡിഡോക്ടറും മകനും അറസ്റ്റിലായി. റിട്ടയേര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ തിരുവാര്‍പ്പ് സുദര്‍ശനത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഡോ ബി കൃഷ്ണകുമാരി (60), മകന്‍ ജിജേന്ദ്രവേണുഗോപാലപിഷാരടി (32) എന്നിവരെയാണ് ഈസ്റ്റ് എസ്ഐ തോംസന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കൃഷ്ണകുമാരി പണം തട്ടിയെടുത്തുവെന്ന, കോട്ടയം വടവാതൂര്‍ തടത്തില്‍ എ കെ സദാനന്ദന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവിടെ അന്വേഷണത്തിനെത്തിയത്. തന്റെ മകന് ജോലി വാഗ്ദാനംചെയ്ത് കൃഷ്ണകുമാരി ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് സദാനന്ദന്റെ പരാതി. ഏറെനാള്‍ കഴിഞ്ഞിട്ടും ജോലി ശരിയാക്കി നല്‍കിയില്ല.

ചിത്രത്തിന് കടപ്പാട്- ദൃശ്യവാണി സ്റ്റുഡിയോ

അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ സുഹൃത്താണെന്ന് പറഞ്ഞ് തട്ടിപ്പ്- അടുത്ത പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :