നെല്‍ കര്‍ഷകര്‍ക്ക് 50 കോടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കര്‍ഷകരില്‍ നിന്ന് താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നെല്ലിന്റെ വില കൊടുത്തു തീര്‍ക്കുന്നതിന് 50 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ആകെ 458 കോടി രൂപ ഇതിനോടകം നല്‍കി കഴിഞ്ഞു.

നെല്‍കര്‍ഷകരില്‍ നിന്ന് താങ്ങുവിലയ്ക്ക് നെല്ലേറ്റെടുത്ത് അതു കുത്തി അരിയാക്കി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഒന്നാം സീസണില്‍ 1.36 ലക്ഷം ടണ്‍ നെല്ലും രണ്ടാം സീസണില്‍ മെയ് 16 വരെ 2.04 ലക്ഷം ടണ്‍ നെല്ലും ഉള്‍പ്പെടടെ 2012-13 സീസണില്‍ ഇന്നു വരെ കര്‍ഷകരില്‍ നിന്ന് 3.40 ലക്ഷം ടണ്‍ നെല്ല് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :