ജയലളിതയ്ക്കെതിരേ പരാമര്‍ശം: വിജയകാന്ത് കീഴടങ്ങി

ചെന്നൈ: | WEBDUNIA|
PRO
PRO
അപകീര്‍ത്തി കേസിന്റെ വിചാരണക്കായി ഡിഎംഡികെ നേതാവും എംഎല്‍എയുമായ വിജയകാന്ത് കോടതിയില്‍ കീഴടങ്ങി. കോടതി അറിയിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നലെ തിരുനെല്‍വേലി കോടതി വിജയകാന്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജയകാന്ത് കീഴടങ്ങിയിരിക്കുന്നത്.

സിനിമ നടനും എംഎല്‍എയും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ജൂണ്‍ അഞ്ചിന് മുന്‍പായി അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജയലളിതക്കെതിരെ പൊതുയോഗത്തില്‍ മോശമായ പരാമര്‍ശം നടത്തിയതിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേസ് കൊടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :