സിപിഐ എംഎല്‍എമാര്‍ക്ക് ലഭിച്ച ടിവി പൊതുസ്ഥാപനങ്ങള്‍ക്ക് നല്‍കും
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കൃഷിമന്ത്രി കെ പി മോഹനന്‍ നല്‍കിയ ‘വിവാദ വിഷുകൈനീട്ടം’ സിപിഐ എംഎല്‍എമാര്‍ ഉപയോഗിക്കില്ല. മന്ത്രി സമ്മാനമായി നല്‍കിയ എല്‍സിഡിടിവി പൊതുസ്ഥാപനങ്ങള്‍ക്ക് നല്‍കാനാണ് എം എല്‍ എമാരുടെ തീരുമാനം. മന്ത്രിമാര്‍ നല്‍കുന്ന സമ്മാനങ്ങള്‍ ഇനി മുതല്‍ സിപിഐ നേതാക്കള്‍ വാങ്ങില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.
സംസ്ഥാനം രൂക്ഷമായ വരള്‍ച്ചയില്‍ നട്ടംതിരിയുമ്പോള്‍ കൃഷിമന്ത്രി മുഴുവന്‍ എംഎല്‍എമാര്‍ക്കും സമ്മാനമായി എല്‍സിഡിടിവി നല്‍കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമ്മാനം മടക്കി നല്‍കി. തനിക്ക് ടി വി വേണ്ടെന്നും മന്ത്രിയുടെ സമ്മാനം സ്നേഹപൂര്‍വം നിരസിക്കുകയാണെന്നുമാണ് വി എസ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സിപിഐയും രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം എംഎല്‍എമാര്‍ക്ക് കൃഷിമന്ത്രി ടിവി നല്‍കിയ നടപടിയെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ന്യായീകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ തെറ്റില്ലെന്നും ഇടതു സര്‍ക്കാരും സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് കോടിയേരി പറഞ്ഞത്.
വിപണിയില്‍ ഇരുപത്തിരണ്ടായിരത്തിലേറെ രൂപ വിലയുള്ള സോണി ബ്രാവിയ എല്‍സിഡിടിവിയാണ് കൃഷിവകുപ്പിന്റെ കൈനീട്ടം.