ഭൂമി ഭൂവുടമയില്‍ തന്നെ നിലനിര്‍ത്തും

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്‍റ് ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ അവതരിപ്പിക്കും. വ്യവസായം തുടങ്ങുന്നവര്‍ക്ക് ഭൂമി പാട്ടത്തിനെടുക്കാന്‍ ഈ ബില്ലില്‍ വ്യവസ്ഥയുണ്ടാകും. ഭൂമി ഭൂവുടമയില്‍ തന്നെ നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കും.

ഭൂവുടമയ്ക്ക് നിശ്ചിത വരുമാനം ഉറപ്പു വരുത്തി ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയുന്നത് രണ്ട് കൂട്ടര്‍ക്കും സഹായകരമാണ് എന്നത് വസ്തുതയാണ്. ഭൂമി പാട്ടത്തിന് നല്‍കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമായതിനാല്‍ നിലവിലുള്ള ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ട്.

ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമയ്ക്കും കുടികിടപ്പുകാരനും നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ മുന്നോട്ടു വച്ച നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനും അതുവഴി ഭൂരഹിതരാകുന്നവരെ പുനരധിവസിപ്പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്ല്‌ ബിജെപി, ഇടത്‌, സമാജ്‌ വാദി പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന്‌ സാധിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :