നയന്‍സിന് ശര്‍ക്കര കൊണ്ട് തുലാഭാരം!

ആലപ്പുഴ| WEBDUNIA|
PRO
PRO
നടി നയന്‍താരയ്ക്ക് ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ തുലാഭാരം. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് നയന്‍താര ക്ഷേത്രത്തിലെത്തിയത്. ശര്‍ക്കര കൊണ്ടായിരുന്നു തുലാഭാരം. 50 കിലോഗ്രാം ശര്‍ക്കര വേണ്ടി വന്നു.

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ചാന്താട്ടത്തിലും നയന്‍താര പങ്കുകൊണ്ടു. അന്നദാനവഴിപാടും നടത്തി. കുടുംബ സുഹൃത്ത്‌ ലതയോടൊപ്പമാണ് നയന്‍താര ക്ഷേത്രത്തിലെത്തിയത്. ഈരേഴ തെക്ക്‌ കരയുടെ ടവര്‍ നിര്‍മാണത്തിന് അവര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ക്രിസ്ത്യാനിയായ നയന്‍‌താര ഈയിടെ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍സിന്‍റെ യഥാര്‍ത്ഥ പേര്. ഇനി മുതല്‍ ഹിന്ദു പേരായ ‘നയന്‍‌താര’ എന്നത് ഔദ്യോഗിക നാമമായി സ്വീകരിക്കും.

ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തിയാണ് നയന്‍‌താര ഹിന്ദുമതം സ്വീകരിച്ചത്. ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം ഹോമം നടത്തുകയും വേദവും ഗായത്രി മന്ത്രവും ചൊല്ലുകയും ചെയ്തു. ഒരു ഹിന്ദു പുരോഹിതന്‍റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന് ശേഷം, ഹിന്ദുവായി മതം മാറിയതിന്‍റെ സര്‍ട്ടിഫിക്കറ്റ് ക്ഷേത്രം ഭാരവാഹികള്‍ നയന്‍താരയ്ക്ക് നല്‍കി.

നയന്‍‌താര ഹിന്ദുമതം സ്വീകരിച്ചതോടെ പ്രഭു - നയന്‍‌സ് വിവാഹത്തിനുള്ള അവസാന തടസവും നീങ്ങി. ഓണത്തോടനുബന്ധിച്ച് മുംബൈയില്‍ വിവാഹം നടത്താനാണ് തീരുമാനം. വിവാഹത്തിന് മുമ്പ് നയന്‍സിന്‍റെ അവസാന സിനിമയായ തെലുങ്ക് ചിത്രം ‘ശ്രീരാമരാജ്യം’ റിലീസ് ചെയ്യും. ഈ ചിത്രത്തില്‍ ശ്രീരാമ പത്നിയായ സീതാദേവിയായാണ് നയന്‍‌താര അഭിനയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :