ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി| WEBDUNIA|
PRO
PRO
നികുതി വെട്ടിച്ച സംഭവത്തില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ഓഫീസില്‍ ആണ് ദിലീപ് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് സെന്‍ട്രല്‍ എക്‌സൈസ് നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ച ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് സമയം നീട്ടിനല്‍കി.

ശനിയാഴ്ച നടത്തിയ റെയ്ഡിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കണക്കില്‍പ്പെടാത്ത 13 ലക്ഷം രൂപയും വിദേശ കറന്‍സിയും ദിലീപിന്റെ വീട്ടില്‍ നിന്നും സെന്‍ട്രല്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ദിലീപിന്റെ വീട്ടിലും സിനിമാ നിര്‍മ്മാണ കമ്പനിയിലും സെന്‍ട്രല്‍ എക്‌സൈസ് സംഘം ശനിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.

പ്രതിഫല തുക കുറച്ച് കാണിച്ചാണ് ദിലീപ് വെട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും ലാല്‍ ജോസിന്റെ എല്‍ജെ പ്രൊഡക്ഷന്‍സിലും റെയ്ഡ് നടത്തി.

വരുമാന സ്രോതസ് വെളിപ്പെടുത്താന്‍ മറ്റ് നടന്മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സെന്‍ട്രല്‍ എക്‌സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്. സേവന നികുതി അടക്കാത്ത പ്രമുഖ നടന്മാരുടേയും നിര്‍മ്മാതാക്കളുടേയും വീടുകളിലും ഓഫീസുകളിലും വരും ദിവസങ്ങളില്‍ സെന്‍ട്രല്‍ എക്‌സൈസ് റെയ്ഡ് നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :