തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രശ്നം തീരുമെന്ന് കപ്പല്‍ അധികൃതര്‍

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 28 ഫെബ്രുവരി 2012 (11:39 IST)
PRO
PRO
കൊല്ലത്ത് മത്സ്യതൊഴിലാളികളുടെ നേരെ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയത് ആരെന്ന് വ്യക്തമാക്കണമെന്ന് ഇറ്റാലിയന്‍ കപ്പല്‍ അധികൃതരോട് ഹൈക്കോടതി. സുരക്ഷ സൈനീകരുടെ ഉത്തരവാദിത്വം ക്യാപറ്റനാണൊ എന്നും കോടതി ചോദിച്ചു. കപ്പല്‍ തീരം വിട്ടു പോകാതിരിക്കാന്‍ നേവിയും കോസ്റ്റുഗാര്‍ഡും ശ്രദ്ധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം പ്രശ്നം രൂക്ഷമാകാന്‍ കാരണം പിറവം ഉപതെരഞ്ഞെടുപ്പാണെന്ന് കപ്പല്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാപ്രശ്നങ്ങളും തീരുമെന്നും കപ്പല്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഉപതെരഞ്ഞെടുപ്പല്ല കോടതിക്ക് മുന്നിലുള്ള വിഷയമെന്നും മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവമാണ് കോടതി പരിഗണിക്കുന്നതെന്നും ഹൈക്കോടതി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :