ഐസ്ക്രീം: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി| WEBDUNIA|
PRO
PRO
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ്‌ റിപ്പോര്‍ട്ട്‌ ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്‌. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട്‌ നല്‍കാമെന്ന്‌ കോടതി അറിയിച്ചു. പത്ത് മാസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ എ റൌഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ചത്.

ക്രൈംബ്രാഞ്ച് എ ഡി ജി പി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വി എസിന്റെ ആവശ്യം തള്ളിയ കോടതി കേസ് അന്വേഷണത്തിന്റെ മേല്‍‌നോട്ടം വഹിക്കാമെന്ന് അറിയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :