കേരളത്തിലെ വിദ്യാഭ്യാസനിലവാരം താഴ്ന്നു: ഹൈക്കോടതി

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (18:30 IST)
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം താഴ്ന്നതായി ഹൈക്കോടതിയുടെ പരാമര്‍ശം. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ്‌ ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ സ്ഥാപനങ്ങള്‍ കൂണുപോലെ ഉണ്ടാകുന്നതാണ്‌ വിദ്യാഭ്യാസ നിലവാരം തകരാന്‍ കാരണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതര്‍ ആവശ്യമായ ശ്രദ്ധ പുലര്‍ത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിന്‌ കാലതാമസമുണ്ടാകുന്നുവെന്നാ‍യിരുന്നു ഹര്‍ജികളിലെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :