ജാഥയില്‍ പങ്കെടുക്കുമെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സി പി എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഖിലേന്ത്യാ ജാഥയില്‍ പങ്കെടുക്കുമെന്നു പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. ജാഥ തീരുമാനിച്ചത കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണെന്നും വി എസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍നിന്നു വി എസ് വിട്ടുനിന്നിരുന്നു.

എന്നാല്‍ ജാഥയിലെ വി എസിന്റെ പങ്കാളിത്തത്തെക്കുറിച്ചു സ്ഥിരീകരണം നല്‍കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയാറായില്ല. കളിയിക്കാവിള മുതല്‍ പാലക്കാട്‌ വരെ എല്ലാ നേതാക്കളും പങ്കെടുക്കാനാണു തീരുമാനം എന്നു മാത്രമായിരുന്നു അതേക്കുറിച്ചുള്ള ചോദ്യത്തിനു പിണറായിയുടെ മറുപടി.

വൈകിട്ട്‌ അഞ്ചിന്‌ എ കെ ജി സെന്ററിലാണ് പിണറായി വാര്‍ത്താസമ്മേളനം വിളിച്ചത്. അരമണിക്കൂറിന് ശേഷം അഞ്ചരയ്ക്കു കന്റോണ്‍മെന്റ്‌ ഹൗസിലായിരുന്നു വി എസിന്റെ വാര്‍ത്താ സമ്മേളനം എന്നാല്‍ വിവാദ പരാമര്‍ശം ഉണ്ടാകാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചു.

പിണറായിയുടെ പ്രതികരണങ്ങള്‍

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു വി എസിനെ മാറ്റുമോ?
'അതെക്കുറിച്ചു വി എസ്‌ തന്നെ പ്രതികരിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു തൃപ്‌തിയടയുകയാണു നല്ലത്‌. കൂടുതലെന്തെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹത്തോടു തന്നെ ചോദിച്ചോളു.

സെക്രട്ടേറിയറ്റ്‌, കമ്മിറ്റി യോഗങ്ങളില്‍ വി എസ്‌ പങ്കെടുക്കാത്ത കാര്യം
അതൊക്കെ സംഘടനാപ്രശ്നങ്ങളാണ് അതേക്കുറിച്ചു മാധ്യമങ്ങളോടു ചര്‍ച്ച ചെയ്യാറില്ല.

ഇക്കാര്യത്തെക്കുറിച്ച് വി എസിന്റെ പ്രതികരണം
അക്കാര്യത്തിനൊക്കെ നേരത്തെ മറുപടി പറഞ്ഞുകഴിഞ്ഞതാണ്‌ എന്നായിരുന്നു മറുപടി. പാര്‍ട്ടി യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

ജാഥയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍

PRO
PRO
പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥയ്ക്കു കേരളത്തിലെ എട്ടു ജില്ലകളില്‍ സ്വീകരണം നല്‍കുമെന്നു പിണറായി വിജയന്‍ അറിയിച്ചു. നേതാക്കളായ എം എ ബേബി, വി ശ്രീനിവാസറാവു, സുധാസുന്ദര്‍രാമന്‍ തുടങ്ങിയവരാണു ജാഥാംഗങ്ങള്‍.

കന്യാകുമാരിയില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ജാഥയ്ക്കു തിങ്കളാഴ്ച 11 മണിക്കു കളിയിക്കാവിളയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ ആറ്റിങ്ങലില്‍ മൂന്നുമണിക്കു പൊതുസമ്മേളനം നടക്കും. അന്ന്‌ അഞ്ചുമണിക്കു കൊല്ലത്തു സമാപിക്കും.

വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, സ്‌ത്രീസമത്വം, ഭക്ഷ്യസുരക്ഷ, ഭൂപരിഷ്കരണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരിക്കും ജാഥ. കഴിഞ്ഞദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ ജാഥയുടെ വിശദാംശങ്ങളും സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളുമാണു ചര്‍ച്ച ചെയ്‌തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :