ഗൗരിയമ്മയ്‌ക്കും ടി വി തോമസിനും എതിരെ അധിക്ഷേപം: പിസി ജോര്‍ജിന് താക്കീത് നല്‍കാന്‍ ശുപാര്‍ശ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഗൗരിയമ്മയ്‌ക്കും ടി വി തോമസിനും എതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജിന്‌ താക്കീത്‌ നല്‍കാന്‍ നിയമസഭാസമിതിയുടെ ശുപാര്‍ശ. കെ മുരളീധരന്‍ അധ്യക്ഷനായ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തത്‌. പൊതുപ്രവര്‍ത്തകന്‍ കുറച്ചുകൂടി മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും സംഭവത്തില്‍ ജോര്‍ജിന്റെ വിശദീകരണം തൃപ്‌തികരമല്ലെന്നും സമിതി വിലയിരുത്തി.

പി സി ജോര്‍ജിനെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നാണ്‌ പ്രതിപക്ഷം ആവശ്യപ്പെട്ടതെങ്കിലും താക്കീതു നല്‍കിയാല്‍ മതിയെന്ന്‌ ഭരണകക്ഷിയംഗങ്ങള്‍ നിലപാട്‌ സ്വീകരിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയാണ്‌ സ്‌പീക്കര്‍ക്ക്‌ റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്‌.

അതേസമയം, കമ്മിറ്റിയുടെ വിശ്വാസ്യതയെ ചീഫ് വിപ്പ് ചോദ്യം ചെയ്തു. യോഗം പൂര്‍ത്തിയാവുന്നതിനു മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവര്‍ സമിതിയിലുണ്ട് എന്നും ഇത്തരം പ്രവണത അംഗീകരിക്കാനാവില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :