പിസി ജോര്‍ജിന്റെ കഥ, ‘സൈന്യാധിപനും ദല്ലാള്‍ കുമാരനും‘; പ്രധാന കഥാപാത്രങ്ങള്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂരും ടി ജി നന്ദകുമാറും!

കൊച്ചി| WEBDUNIA|
PRO
PRO
ചീഫ് വിപ്പ് പി സി ജോര്‍ജ് ഒരു കഥയെഴുതി, “ സൈന്യാധിപനും ദല്ലാള്‍ കുമാരനും”. പിസി ജോര്‍ജ് തന്റെ ബ്ലോഗിലാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിക്കുമെതിരെ വ്യംഗ്യ വിമര്‍ശനവുമായി കഥയെഴുതിയത്. വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിനെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കഥാപാത്രങ്ങളാക്കിയുള്ള കഥ ഇങ്ങനെ:

ദല്ലാള്‍ കുമാരന്റെ കണ്ണുകള്‍ ഭ്രാന്തമായി തിളങ്ങി. ചാരന്മാര്‍ എത്തിച്ച ഛായാചിത്രങ്ങള്‍ക്കും ജീവചരിത്രങ്ങള്‍ക്കും ഇടയില്‍നിന്ന് അയാള്‍ സൈന്യാധിപന്റേത് മാത്രം കൈയിലെടുത്തു. അടങ്ങാ‍ത്ത ദാഹവും ഒടുങ്ങാ‍ത്ത മോഹവുമായിരുന്നു ആ മുഖഭാവത്തില്‍. ഒരുതരം വൃത്തികെട്ട ആര്‍ത്തി കണ്ണുകളില്‍ തിളങ്ങിനിന്നു. എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള വെപ്രാളവും പരവേശവും ചലനങ്ങളുടെ ഓരോ അണുവിലും നിറഞ്ഞ് ഭാവങ്ങള്‍.

തന്നെ അല്ലാതെ മറ്റാരെയും സ്നേഹിക്കാതിരിക്കാനുള്ള കരുതലിലൂടെയുള്ള സ്വാര്‍ഥത അയാള്‍ക്ക് അലങ്കാരമായിരുന്നു. ഓരോ നടപ്പിലും ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്തുകൊണ്ടുള്ള കാല്‍‌വെയ്പ്പുകള്‍ അയാളെ രാ‍ജാവിന്റെ ഇഷ്ടക്കാരനാക്കി മാറ്റി. ചുറ്റിനും നിരത്തി നിര്‍ത്തുന്നവരുടെ യോഗ്യത രാജാവുമാത്രം നിശ്ചയിക്കുന്ന വേദിയില്‍ വിസ്മയിപ്പിക്കുന്ന വേഗത്തിലാണ് സൈന്യത്തിന്റെ നിയന്ത്രണം അയാളിലെത്തിച്ചേര്‍ന്നത്. ചാരപ്രമാണി പറഞ്ഞു കൊണ്ടേയിരുന്നു...

അടുത്ത പേജില്‍: കഥയുടെ പൂര്‍ണരൂപം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :