മന്ത്രിസഭായോഗത്തില്‍ പിസി ജോര്‍ജിന് കടുത്ത വിമര്‍ശനം; മന്ത്രിമാരുടെ വികാരത്തോട് മുഖ്യമന്ത്രിയ്ക്ക് യോജിപ്പ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മന്ത്രിസഭായോഗത്തില്‍ പിസി ജോര്‍ജിന് കടുത്ത വിമര്‍ശനം. ജോര്‍ജ് യുഡിഎഫിനു ദോഷം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍. ആര്യാടനും ഷിബു ബേബി ജോണും യോഗത്തില്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ചു. മന്ത്രിമാരുടെ വികാരത്തോട് മുഖ്യമന്ത്രി യോജിപ്പ് പ്രകടിപ്പിച്ചു.

ഈ രീതിയില്‍ മുന്നോട്ടു പോകാനാവില്ലെന്നും പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. യോഗത്തില്‍ ഷിബു ബേബി ജോണാണ് ആദ്യം ജോര്‍ജിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. സംസ്ഥാനം ഭരിക്കുന്ന യുഡി‌എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരേ തുടര്‍ച്ചയായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ജോര്‍ജ് യുഡി‌എഫിലാണോ ഇടതുപക്ഷത്താണോയെന്ന് വ്യക്തമാക്കണമെന്ന് ഷിബു ബേബി ജോണ്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

പിസി ജോര്‍ജ്ജിനെതിരെ കര്‍ശന നടപടി വേണമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പിസി ജോര്‍ജ്ജിനെയും ജോര്‍ജ്ജിന്റെ പ്രസ്താവനകളെയും ന്യായീകരിക്കാന്‍ കെ എം മാണി ഉള്‍പ്പെടെയുള്ള മാണി വിഭാഗം തയ്യാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :