‘പിസി ജോര്‍ജിനെ നിയന്ത്രിക്കണം’ മാണിക്ക് ചെന്നിത്തലയുടെ താക്കീത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചീഫ് വിപ്പ് പി സി ജോര്‍ജിനെ കെ എം മാണി നിയന്ത്രിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ താക്കീത്. ജോര്‍ജ്ജിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ്സിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു.

കെപിസിസി എക്‌സിക്യുട്ടീവ് ഏത് അണ്ടനും അടകോടനും കയറിയിരിക്കാവുന്ന സ്ഥലമായി മാറിയെന്നാണ് പി സി ജോര്‍ജ് ഇന്നലെ പറഞ്ഞത്. വരദരാജന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്താണ് പി സി ജോര്‍ജ് ഇങ്ങനെ പറഞ്ഞത്.

ഒരു ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ പി സി ജോര്‍ജിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെ എം മാണി ഇടപെടണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :